< Back
India
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍; 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി
India

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍; 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി

Web Desk
|
5 July 2021 9:21 PM IST

കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്.

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 65 ശതമാനമായി ഉയര്‍ത്തി. കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. ജൂലൈ 31 വരെ ഈ ഉത്തരവ് നിലനില്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകളെ ആശ്രയിക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 1.7 മുതല്‍ 1.8 ലക്ഷം വരെയാവുമെന്നാണ് വിലയിരുത്തല്‍.

Similar Posts