< Back
India
ലോക്‌സഭയിലും നിയമസഭയിലും സീറ്റ് വര്‍ധിപ്പിക്കും; വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ നിര്‍ദേശവുമായി കേന്ദ്രം
India

ലോക്‌സഭയിലും നിയമസഭയിലും സീറ്റ് വര്‍ധിപ്പിക്കും; വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ നിര്‍ദേശവുമായി കേന്ദ്രം

Web Desk
|
23 March 2026 9:29 PM IST

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയിലും നിയമസഭയിലും സീറ്റ് വര്‍ധിപ്പിക്കും. ലോക്‌സഭയില്‍ 273 സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യാനാണ് നീക്കം. നിയമം പ്രാബല്യത്തിലെത്തിയാൽ ലോക്‌സഭയില്‍ ആകെ സീറ്റ് 816 ആകും. കേരളത്തില്‍ 210 നിയമസഭാ സീറ്റും 30 ലോക്‌സഭാ സീറ്റുമായി വര്‍ധിക്കും.

ജനസംഖ്യ, മണ്ഡല പുനര്‍നിര്‍ണയം എന്നിവയുടെ പുതിയ കണക്കെടുപ്പ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ സംവരണം പ്രാബല്യത്തില്‍ വരികയുള്ളൂവെന്നാണ് ചട്ടത്തിലുള്ളത്. മൂന്നിലൊരു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യാനാണ് നീക്കം. ഇതിനായി ലോക്‌സഭ-നിയമസഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ നിര്‍ദേശം പ്രാബല്യത്തിലെത്തുന്നത് പ്രകാരം, ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 816-ായി ഉയരുമെന്നാണ് വിവരം. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുമ്പോള്‍, നിയമസഭാ സീറ്റുകളുടെ എണ്ണം 140-ല്‍ നിന്ന് 210-ലേക്കും ലോക്‌സഭാ സീറ്റുകള്‍ 30 ആയും ഉയരും.

ഇന്ന് ചേര്‍ന്നിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് നീക്കം.

Similar Posts