< Back
India
Champai Soren meets HM Amit Shah
India

ചംപയ് സോറൻ ബി.ജെ.പിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
27 Aug 2024 7:35 AM IST

വെ​ള്ളി​യാ​ഴ്ച റാഞ്ചിയിൽ വെച്ച് അദ്ദേഹം ബി​.ജെ​.പി അം​ഗ​ത്വം സ്വീ​ക​രി​ക്കും

റാഞ്ചി: ജാർഖണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ജെ​എം​എം നേ​താ​വു​മാ​യ ചംപയ് സോറൻ ബി.ജെ.പിയിലേക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച റാഞ്ചിയിൽ വെച്ച് അദ്ദേഹം ബി​.ജെ​.പി അം​ഗ​ത്വം സ്വീ​ക​രി​ക്കും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ചംപയ് സോറന്‍ ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഔദ്യോഗിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സോറനെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ഹിമന്ത ബിശ്വ ശർമ്മ ക്ഷണിച്ചിരുന്നു. നിലവിൽ ചംപയ് സോറന്‍ ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിയാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചത്. ഇതിനെ തുടര്‍ന്ന് ചംപയ് സോറൻ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ജാ​ർ​ഖ​ണ്ഡി​ന്‍റെ 12-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. നേരത്തെ ജെ.എം.എം നേതൃത്വത്തോടുള്ള അതൃപ്തി ചമ്പൈ സോറൻ പ്രകടിപ്പിച്ചിരുന്നു. ഇ.ഡി അറസ്റ്റ് ചെയ്ത് ഹേമന്ത് സോറൻ ജയിലിൽ കഴിയുമ്പോൾ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ചമ്പായിക്ക് ഹേമന്ത് സോറൻ ജയിൽ മോചിതനായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.

ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായപ്പോള്‍ തന്‍റെ മുന്നിലുള്ള മൂന്ന് വഴികളെക്കുറിച്ച് അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു. ‘രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്’’– എന്നായിരുന്നു പോസ്റ്റ്. ഇപ്പോള്‍ ചംപയ് സോറൻ മൂന്നാമത്തെ വഴി സ്വീകരിച്ചിരിക്കുന്നു. ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

Related Tags :
Similar Posts