< Back
India

India
ഛത്തീസ്ഗഢിൽ പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി
|4 Nov 2023 8:04 PM IST
നാരായൺപൂർ മണ്ഡലത്തിലെ ബിജെപി ഉപാധ്യക്ഷൻ രത്തൻ ദൂബെയാണ് കൊല്ലപ്പെട്ടത്
റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്ഡഢിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. നാരായൺപൂർ മണ്ഡലത്തിലെ ബിജെപി ഉപാധ്യക്ഷൻ രത്തൻ ദൂബെയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് സംശയം.
കൗശൽ നറിൽ പര്യടനത്തിനിടെ ശനിയാഴ്ചയായിരുന്നു സംഭവം. പ്രചാരണത്തിനിടെ മാർക്കറ്റ് പരിസരത്ത് വെച്ച് അക്രമികൾ മഴു ഉപയോഗിച്ച് ദൂബെയെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഈ മഴു കണ്ടെടുത്തിട്ടുണ്ട്.
ഒക്ടോബർ 20ന് ബിജെപി പ്രവർത്തകൻ ബിർജു തറം വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ ദൂബെയുടെ കൊലപാതകവും. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.