< Back
India
മനുഷ്യക്കടത്ത് നടത്തുന്നവരെയും മതപരിവര്‍ത്തകരെയും പിന്തുണയ്ക്കുന്നവര്‍; കോണ്‍ഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ചത്തീസ്ഗഡ് ബിജെപി
India

'മനുഷ്യക്കടത്ത് നടത്തുന്നവരെയും മതപരിവര്‍ത്തകരെയും പിന്തുണയ്ക്കുന്നവര്‍'; കോണ്‍ഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ചത്തീസ്ഗഡ് ബിജെപി

Web Desk
|
2 Aug 2025 11:45 AM IST

ബിജെപിയുടെ കാപട്യം എല്ലാവര്‍ക്കും മനസ്സിലായെന്ന് സിപിഐ പ്രതികരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ചത്തീസ്ഗഡ് ബിജെപി. മനുഷ്യകടത്ത് നടത്തുന്നവരെയും മതപരിവര്‍ത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ് എന്ന് പരിഹാസം.

രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കന്യാസ്ത്രീകളുടെ കാലില്‍ വീഴുന്ന ചിത്രം പങ്കുവെച്ചാണ് പരിഹാസം. ചിത്രത്തില്‍ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ കയറില്‍ കെട്ടി കൊണ്ടു പോകുന്ന രീതിയില്‍ ആണ് ചിത്രീകരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡില്‍ എത്താന്‍ ഇരിക്കെയാണ് ചത്തീസ്ഗഡ് ബിജെപിയുടെ ഈ പരിഹാസം.

എന്നാല്‍ ഛത്തീസ്ഗഡ് ബിജെപിക്കെതിരെ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ബിജെപി മുതലക്കണ്ണീര്‍ ഒഴുക്കരുതെന്ന് സിപിഐ എക്‌സില്‍ കുറിച്ചു. ബിജെപിയുടെ കാപട്യം എല്ലാവര്‍ക്കും മനസ്സിലായി. ഇതാണ് നിങ്ങളുടെ പാര്‍ട്ടി എന്നും ചൂണ്ടിക്കാട്ടിയ സിപിഐ രാജിവ് ചന്ദ്രശേഖറിന് വിമര്‍ശിച്ചു. പിന്നാലെ ചത്തീസ്ഗഡ് ബിജെപി പോസ്റ്റ് പിന്‍വലിച്ചു.

Similar Posts