< Back
India
ഐശ്വര്യം വരാന്‍ ചാട്ടവാറടിയേറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; വീഡിയോ
India

ഐശ്വര്യം വരാന്‍ ചാട്ടവാറടിയേറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; വീഡിയോ

Web Desk
|
6 Nov 2021 9:21 AM IST

അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്

നാട്ടില്‍ ഐശ്വര്യം വരാന്‍ ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന്‍ പൂജാ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഭൂപേഷ് ചാട്ടവാറടി ഏറ്റുവാങ്ങിയത്. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്

ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവര്‍ധന പൂജയോടനുബന്ധിച്ചായിരുന്നു ചാട്ടയടി ചടങ്ങ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ വലത് കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂര്‍ എന്നയാള്‍ ചാട്ടവാറുകൊണ്ട് എട്ടു തവണ ആഞ്ഞടിച്ചത്. ഗോവര്‍ധന പൂജയോടനുബന്ധിച്ച് മുഖ്യമന്ത്രി എല്ലാ വര്‍ഷം ജഞ്ച്ഗിരിയില്‍ സന്ദര്‍ശനം നടത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ തന്‍റെ പിതാവ് ബരോസ താക്കൂറാണ് പൂജയോടനുബന്ധിച്ച് ചാട്ടയടി ഏറ്റുവാങ്ങിയിരുന്നതെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഗ്രാമങ്ങളിലെ ഈ ആചാരങ്ങള്‍ കര്‍ഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Similar Posts