< Back
India
പ്രിയങ്കയെ കാണാന്‍ അനുവദിക്കണം; ഛത്തീസ്ഗഡ് മുഖ്യമന്ത്രി ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്നു
India

പ്രിയങ്കയെ കാണാന്‍ അനുവദിക്കണം; ഛത്തീസ്ഗഡ് മുഖ്യമന്ത്രി ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്നു

Web Desk
|
5 Oct 2021 3:53 PM IST

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് എന്ത് നീതിയാണ്? ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ബാഗേലിനെ വിമാനത്താവളത്തില്‍ യു.പി പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്.

ഒരു മുഖ്യമന്ത്രിയെ എന്ത് കാരണത്താലാണ് പൊലീസ് തടഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു. പ്രിയങ്കയെ കാണാനാണ് താന്‍ വന്നത്. ഇക്കാര്യം ട്വിറ്ററിലൂടെയടക്കം വ്യക്തമാക്കിയിരുന്നു. എന്ത് കാരണത്താലാണ് തന്നെ തടഞ്ഞതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് എന്ത് നീതിയാണ്? ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സമാധാനഭംഗമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് പ്രിയങ്ക. കര്‍ഷകരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് അവര്‍ തടവില്‍ നിരാഹാര സമരം തുടരുകയാണ്.

Similar Posts