< Back
India
narendra modi

നരേന്ദ്ര മോദി

India

ഛത്തീസ്ഗഡിൽ കോൺഗ്രസിന്‍റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് നരേന്ദ്ര മോദി

Web Desk
|
14 Nov 2023 6:39 AM IST

ഭരണ കാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് മുംഗേലയിൽ നടന്ന പൊതുസമ്മേളത്തിൽ മോദി പറഞ്ഞു

റായ്പൂര്‍: ഛത്തീസ്ഗഡിൽ കോൺഗ്രസിന്‍റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണ കാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് മുംഗേലയിൽ നടന്ന പൊതുസമ്മേളത്തിൽ മോദി പറഞ്ഞു.

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്ത് എത്തിയത്. അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാമെന്നും ഇവരുടെ ഭരണം ഇനി പൊതുജനങ്ങൾക്ക് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ നടപടി അഴിമതി നടത്തിയ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഭരണത്തുടർച്ച ലക്ഷ്യമിട്ട് കോൺഗ്രസ്‌ പ്രചാരണം ശക്തമാണ്.

Similar Posts