< Back
India

India
ആടിനെ ബലിയർപ്പിച്ചു; അതേ ആടിന്റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി 50കാരൻ മരിച്ചു
|4 July 2023 6:35 PM IST
ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം
റായ്പൂർ: ബലിയർപ്പിച്ച ആടിന്റെ മാംസം ഭക്ഷിക്കവേ കണ്ണ് തൊണ്ടയിൽ കുടുങ്ങി 50കാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. ബഗർസായ് എന്ന 50കാരനാണ് മരിച്ചത്.
റായ്പൂരിലെ മദൻപൂർ സ്വദേശിയാണ് ബഗർസായ്. ആഗ്രഹസാഫല്യത്തിനായി ഗ്രാമത്തിൽ നടന്നു വരുന്ന ആടിനെ ബലി നൽകുന്ന ചടങ്ങിന് ശേഷമായിരുന്നു സംഭവം. ചടങ്ങിന് ശേഷം മാംസം ഭക്ഷിക്കാനായി ഗ്രാമവാസികൾ ഒത്തുകൂടുകയും ബഗർ സായ് മാംസത്തിൽ നിന്ന് കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്തു.
ഇത് ഭക്ഷിക്കവേ കണ്ണ് ബഗർ സായുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
