< Back
India
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു
India

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു

Web Desk
|
30 April 2022 6:49 PM IST

ഛത്തീസ്ഗഢ് ബിലാസ്പൂർ ജില്ലയിലാണ് സംഭവം

റായ്പൂർ: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഛത്തീസ്ഗഢ് ബിലാസ്പൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മഹാവീറിനെയാണ് മരത്തിൽ തലകീഴായി കെട്ടിയിട്ടു ക്രൂരമായി മർദിച്ചത്. വടി ഉപയോഗിച്ച് ഒരു സംഘം യുവാക്കൾ ചേർന്നായിരുന്നു മർദനം. വേദന കൊണ്ട് പുളഞ്ഞ യുവാവ് മർദിക്കാതിരിക്കാൻ അപേക്ഷിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.


യുവാവ് വേദന കൊണ്ട് കരയുമ്പോഴും സംഘം മർദനം തുടർന്നു. സഹായത്തിനായി യുവാവ് അലമുറയിട്ട് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവിനെ മർദിക്കുന്നതായി ഒരു സ്ത്രീ വന്നു പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പൊലീസാണ് മഹാവീറിനെ രക്ഷിച്ചത്.

Similar Posts