< Back
India
മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച് യുവാവ്
India

മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച് യുവാവ്

Web Desk
|
20 Oct 2024 7:04 PM IST

കൊലപാതകത്തിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദുര്‍ഗ്: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ രക്തം യുവാവ് ശിവലിംഗത്തില്‍ അര്‍പ്പിച്ചതായി കണ്ടെത്തി. സംഭവം നരബലിയാണോ എന്ന സംശയത്തിലാണ് പൊലീസ്.

70കാരിയായ രുക്മണി ഗോസ്വാമിയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ഷന്‍ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുല്‍ഷന്‍ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ക്ഷേത്രത്തില്‍ ദിവസേന പൂജകളും നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അര്‍പ്പിക്കുകയായിരുന്നു. തുടർന്ന് ഇതേ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ധംധ ഏരിയയിലെ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ സഞ്ജയ് പുണ്ഡിര്‍ പറഞ്ഞു.

Related Tags :
Similar Posts