< Back
India
മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ചു ; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍
India

മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ 'ചുട്ടുകഴിച്ചു' ; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

Web Desk
|
8 Sept 2021 11:30 AM IST

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്

ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. കോര്‍ബയില്‍ ജില്ലയിലാണ് സംഭവം.

രാജു ജാങ്‌ഡെ, ഗുഡ്ഡു ആനന്ദ് എന്നിവരാണ് വെള്ളിക്കെട്ടന്‍ വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ വാലും തലയും ചുട്ടുകഴിച്ചത്. ചുട്ടുകഴിച്ചതിന് ശേഷം ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ രാജുവിന്റെ ആരോഗ്യനിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലൊരാള്‍ പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിഞ്ഞു. പിന്നീട് അതുവഴി വന്ന രാജു ജാങ്‌ഡെയും ഗുഡ്ഡും ആനന്ദും മദ്യലഹരിയില്‍ പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.

Related Tags :
Similar Posts