< Back
India
ഉറങ്ങുകയാണെന്ന് കരുതി:അമ്മയുടെ മൃതദേഹവുമായി മകൻ താമസിച്ചത് നാല് ദിവസം
India

'ഉറങ്ങുകയാണെന്ന് കരുതി':അമ്മയുടെ മൃതദേഹവുമായി മകൻ താമസിച്ചത് നാല് ദിവസം

Web Desk
|
13 March 2022 1:48 PM IST

വിദ്യാനഗർ സ്വദേശിനിയായ രാജ്യലക്ഷ്മിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

അമ്മ മരിച്ചതറിയാതെ മൃതദേഹവുമായി പത്തു വയസുകാരൻ താമസിച്ചത് നാല് ദിവസം. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വീട്ടിൽ ദുർഗന്ധം വമിച്ചതോടെ കുട്ടി അമ്മാവനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിദ്യാനഗർ സ്വദേശിനിയായ രാജ്യലക്ഷ്മിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഭർത്താവുമായുണ്ടായ അസ്വരസ്യങ്ങളെ തുടർന്ന് രാജ്യക്ഷ്മിയും മകനും തനിച്ചായിരുന്നു താമസം. മരണെത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇവർ മാർച്ച് എട്ടിന് ഛർദ്ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്ന് മകൻ പൊലീസിനോട് പറഞ്ഞു.

ക്ഷീണം കാരണം അമ്മ വിശ്രമിക്കുകയാണെന്ന് കരുതിയെന്നും അതിനാൽ ശല്യപ്പെടുത്തിയില്ലെന്നും മകൻ പറഞ്ഞു. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് അമ്മാവനെ വിവരമറിയിച്ചതെന്നും കുട്ടി പറഞ്ഞു. മൃതദേഹം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

Related Tags :
Similar Posts