< Back
India
ഷേവ് ചെയ്യാനെത്തിയ യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു
India

'ഷേവ് ചെയ്യാനെത്തിയ' യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു

Web Desk
|
26 Dec 2021 10:39 AM IST

നാഗ്പൂരിലെ കോട്ട് വാൾ നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം

കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു.ബാർബർ ഷോപ്പിൽ എത്തിയ യുവാവിന്റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞത്. തുടർന്ന് സ്വർണമാല കവർന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

നാഗ്പൂരിലെ കോട്ട് വാൾ നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. ബാർബർ ഷോപ്പിൽ ഷേവ് ചെയ്യാൻ എത്തിയതാണ് യുവാവ്. യുവാവിന്റെ കണ്ണിൽ മുളകുപൊടി വാരിയെറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന സ്വർണമാല കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ക്രിമിനൽ റെക്കോർഡുള്ള ഭാരത് കശ്യപാണ് മാല മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറയുന്നു.

Similar Posts