< Back
India

India
ചാരപ്രവർത്തനമെന്ന് സംശയം; ബിഹാറിൽ ചൈനീസ് യുവതി കസ്റ്റഡിയിൽ
|29 Dec 2022 8:06 PM IST
ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ യുവതി ശ്രമിച്ചതായി പൊലീസ്
ഗയ: സംശയാസ്പദമായ സാഹചര്യത്തിൽ ബീഹാറിൽ കണ്ടെത്തിയ ചൈനീസ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാരപ്രവർത്തനത്തിനാണ് യുവതി എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
ഗയയിൽ വെച്ചാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ദലൈലാമയുടെ വിവരങ്ങൾ യുവതി ചോർത്താൻ ശ്രമിച്ചതായാണ് സൂചന. എന്നാലിതിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചൈനയിലേക്ക് തിരിച്ചയച്ചേക്കും.