< Back
India
ഗോത്ര വിഭാഗങ്ങൾക്കിടയിൽ സിവിൽകോഡ്   നടപ്പാക്കില്ല; ഏക സിവിൽകോഡ് വീണ്ടും ആയുധമാക്കി അമിത് ഷാ
India

'ഗോത്ര വിഭാഗങ്ങൾക്കിടയിൽ സിവിൽകോഡ് നടപ്പാക്കില്ല'; ഏക സിവിൽകോഡ് വീണ്ടും ആയുധമാക്കി അമിത് ഷാ

Web Desk
|
3 Nov 2024 5:18 PM IST

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ കയ്യടക്കിയ ഭൂമി തിരിച്ചുപിടിക്കുമെന്നും പ്രസ്താവന

ജാർഖണ്ഡ്: ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഏക സിവിൽകോഡ് നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോത്രവിഭാഗങ്ങളുടെ സ്വത്വവും പൈതൃകവും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ഗോത്ര വിഭാഗത്തിനിടയിൽ ഏക സിവിൽ കോഡ് നടപ്പാക്കില്ല.

ജാർഖണ്ഡിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കവെയായിരുന്നു ഏക സിവിൽകോഡ് വീണ്ടും അമിത് ഷാ ആയുധമാക്കിയത്.

ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമി തിരികെപിടിക്കുമെമെന്നും പ്രചരണത്തിനിടെ അമിത് ഷാ കൂട്ടിച്ചേർത്തു.

Similar Posts