< Back
India

India
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് മലയാളി സിദ്ധാർഥ് രാംകുമാറിന്
|16 April 2024 2:22 PM IST
ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്.
ന്യൂഡൽഹി: യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. മലയാളിയായ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. എറണാകുളം സ്വദേശിയാണ്.
ഇത്തവണ ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒ.ബി.സി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശിപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐ.എ.എസിനും 37 പേരെ ഐ.എഫ്.എസിനും 200 പേരെ ഐ.പി.എസിനും ശിപാർശ ചെയ്തിട്ടുണ്ട്.