< Back
India

India
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘർഷം; 'ജയ്ശ്രീറാം' വിളിച്ചെത്തിയവർ വിദ്യാർഥികളെ ആക്രമിച്ചു
|23 Jan 2024 6:46 PM IST
പുറത്ത് നിന്നെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്
പൂനെ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്ക് നേരേ ആക്രമണം. ബാബരിയെ ഓർക്കുന്നുവെന്ന പോസ്റ്ററുകൾ പതിച്ചതിനാണം. ജയ് ശ്രീരാം വെളിച്ച് പുറത്തുനിന്ന് എത്തിയവരാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ആക്രമണത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു.
സ്റ്റുഡൻസ് യൂണിയന്റെ പോസ്റ്ററുകളും ചിത്രങ്ങളും നശിപ്പിച്ചു. വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി. സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിലാണ് പോസ്റ്ററുകൾ പതിച്ചതും പ്രദർശനമൊരുക്കിയതും. ഇതറിഞ്ഞ് പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

