< Back
India

India
യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ചിലും സംഘർഷം
|20 Dec 2023 4:56 PM IST
സ്തീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
ന്യൂഡൽഹി: ലോക്സഭാ- രാജ്യസഭാ എം.പിമാർക്കെതിരായ കൂട്ട സസ്പെൻഷനിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്തീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
മാർച്ച് യൂത്ത് കോൺഗ്രസ് ഓഫീസിനു മുന്നിലാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായതാണ് സംഘർഷത്തിന് കാരണമായത്. പിന്നീട് മുതിർന്ന പ്രവർത്തകരെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. അതേസമയം, വരുംദിവസങ്ങളിലും വ്യാപക പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.