< Back
India

India
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
|27 July 2024 12:01 PM IST
കുപ്‌വാരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
ലഡാക്ക്: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കുപ്‌വാരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേജർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. നിയന്ത്രണരേഖയോട് ചേർന്ന മുത്ക പോസ്റ്റിലാണ് ആക്രമണം. ഒരു പാക് പൗരനെ സൈന്യം വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ആക്രമണത്തിന് പിന്നിൽ പാകിസ്താനെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഭീകരബന്ധമുള്ള പാക് സൈന്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൈന്യം പറയുന്നത്.