< Back
India
Class 10 student beaten to death by fellow students UP
India

യു.പിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ അടിച്ചുകൊന്നു

Web Desk
|
29 Aug 2023 11:00 AM IST

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രയാഗ്‌രാജ്: സ്‌കൂളിലുണ്ടായ തർക്കത്തെ തുടർന്ന് പ്രയാഗ് രാജിൽ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ അടിച്ചുകൊന്നു. വൈകീട്ട് സഹോദരിക്കൊപ്പം വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. കൊല്ലപ്പെട്ട വിദ്യാർഥിയും സഹപാഠികളും തമ്മിൽ സ്‌കൂളിൽവെച്ച് തർക്കമുണ്ടായിരുന്നു. അധ്യാപകർ ഇടപെട്ട് ഇത് ഒത്തുതീർപ്പാക്കിയിരുന്നു.

വൈകീട്ട് സഹോദരിക്കൊപ്പം പോവുമ്പോൾ നേരത്തെ തർക്കമുണ്ടായ വിദ്യാർഥികൾ അവർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. വിദ്യാർഥി ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സ്‌കൂളിലുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പട്ടികകൊണ്ടുള്ള അടിയേറ്റ് ഗുരതരാവസ്ഥയിലായ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Related Tags :
Similar Posts