< Back
India
Class X student dies of cardiac arrest in Hyderabad on birthday,latest national news, student dies of cardiac arrest ,പിറന്നാൾ ദിനത്തിൽ പതിനാറുകാരൻ ഹൃദയാഘാതം മൂലം മരിച്ചു; കേക്ക് മുറിച്ച് യാത്രയാക്കി കുടുംബം
India

പിറന്നാൾ ദിനത്തിൽ പതിനാറുകാരൻ ഹൃദയാഘാതം മൂലം മരിച്ചു; കേക്ക് മുറിച്ച് യാത്രയാക്കി കുടുംബം

Web Desk
|
21 May 2023 7:34 PM IST

കടുത്ത ദുഃഖത്തിനിടയിലും മകനെ സന്തോഷത്തോടെ യാത്രയാക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു

ഹൈദരാബാദ്: പിറന്നാൾ ദിനത്തിൽ പതിനാറുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. ആസിഫാബാദിലെ ബാബപൂർ ഗ്രാമത്തിലെ സച്ചിൻ എന്ന പത്താംക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. മെയ് 18 ന് സച്ചിൻ ജന്മദിനാഘോഷത്തിന് വേണ്ടിയുള്ള ഷോപ്പിംഗിന് പോയിരുന്നു. ഇതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി.

ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. എന്നാൽ കടുത്ത ദുഃഖത്തിലും സച്ചിന്റെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ കുടുംബം തീരുമാനിച്ചു. അയൽവാസികളും കുട്ടികളും ബന്ധുക്കളും ചേർന്ന് മെയ് 19 ന് ജന്മദിന കേക്ക് മുറിച്ചു. ജന്മദിന കേക്ക് മുറിച്ച് അവന്റെ ശരീരത്തിനരികിൽ വെക്കുകയും ചെയ്തു.

സച്ചിന്റെ സുഹൃത്തുകൾ പിറന്നാൾ ഗാനം ആലപിക്കുകയും നാട്ടുകാർ സച്ചിന്റെ സ്മരണയ്ക്കായി മെഴുകുതിരികളും കത്തിച്ചു. ഗുണ്വന്ത റാവുവിന്റെയും ലളിതയുടെയും മൂന്നാമത്തെ മകനാണ് സച്ചിൻ. സച്ചിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ഒരുഗ്രാമം മുഴുവൻ സാക്ഷികളായി.

Similar Posts