< Back
India
മേഘ വിസ്ഫോടനം;ജമ്മു കശ്മീരിലെ ഡോഡയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
India

മേഘ വിസ്ഫോടനം;ജമ്മു കശ്മീരിലെ ഡോഡയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Web Desk
|
27 Aug 2025 7:08 AM IST

മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും മരണം 11 ആയി

ന്യൂഡൽഹി:മേഘ വിസ്ഫോടനം ഉണ്ടായ ജമ്മു കശ്മീരിലെ ഡോഡയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും മരണം 11 ആയി. ശക്തമായ മഴ തുടരുന്നതിനാൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മേഘവിസ്ഫോടനം ഉണ്ടായ ഡോഡയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. റോഡുകളും പാലങ്ങളും തകർന്നത് മേഖലകളിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനും ഭീഷണിയായി. പ്രദേശത്ത് വൈദ്യുതി ,ഇന്റർനെറ്റ് സംവിധാനവും പൂർണമായും തകർന്ന നിലയിലാണ്. മണ്ണിടിച്ചിലിനെ തുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്. ഡാമുകൾ തുറന്നതോടെ നദികൾ അപകട നിലയിലാണ് ഒഴുകുന്നത്. ഡൽഹി, ഹരിയാന, ഉത്തരഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.ഗംഗാനദിയിൽ നിലനിരപ്പ് ഉയർന്നത് ഹരിയാനയിലെ ഹരിയാനയിലെ താഴ്ന്ന പ്രദേശങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ ഉണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാലവർഷം ഒരാഴ്ച കൂടി തുടർന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Similar Posts