< Back
India

India
ധോണിയുടെ പേരിൽ നാണയമിറക്കുന്നോ? ക്രിക്കറ്റ് താരത്തിന് പുതിയ ബഹുമതി?
|19 Nov 2024 8:10 PM IST
ഏഴ് രൂപയുടെ നാണയമിറങ്ങുന്നെന്നാണ് പ്രചരിക്കുന്ന വാർത്ത
പ്രമുഖ ക്രിക്കറ്റ് താരം മഹേന്ദ സിങ് ധോണിക്ക് ബഹുമാനസൂചകമായി റിസർവ് ബാങ്ക് പുതിയ നാണയം പുറത്തിറക്കുന്ന വാർത്ത ഈയടുത്താണ് പുറത്തുവന്നത്. പുതിയ ഏഴ് രൂപയുടെ നാണയമാണ് ധോണിയുടെ ചിത്രം ആലേഖനം ചെയ്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്നതെന്നാണ് പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത്.
എന്നാൽ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് റിസർവ് ബാങ്കിന്റെ ഓദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ. വെബ്‌സൈറ്റ് പ്രകാരം ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് നാണയങ്ങൾ മാത്രമാണ് ഇന്ത്യയിലിറക്കുന്നത്. പുതിയ നാണയമിറക്കാനുള്ള പദ്ധതിയെക്കുറിച്ച് സൈറ്റിൽ നോട്ടിഫിക്കേഷനുകളുമില്ല.
വലിയതോതിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇത് ധോണിക്കുള്ള ബഹുമാനസൂചകമായി ചെയ്ത ആക്ഷേപഹാസ്യമാണെന്ന മറുപടിയുമായി വാർത്തയുടെ ഉപജ്ഞാതാക്കൾ രംഗത്തുവന്നു.