< Back
India
Shyam Rangeela

ശ്യാം രംഗീല

India

പ്രധാനമന്ത്രിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് കൊമേഡിയന്‍ ശ്യാം രംഗീല

Web Desk
|
2 May 2024 10:40 AM IST

സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെന്നും ശ്യാം രംഗീല

ജയ്‍പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് കൊമേഡിയന്‍ ശ്യാം രംഗീല. സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

''വരാണസിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം നിങ്ങളിൽ നിന്ന് ലഭിക്കുന്ന സ്‌നേഹത്തിൽ ഞാൻ ആവേശഭരിതനാണ്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനെക്കുറിച്ചും മത്സരിക്കുന്നതിനെക്കുറിച്ചും വരാണസിയില്‍ എത്തിയ ശേഷം വീഡിയോയിലൂടെ ഉടനെ നിങ്ങളെ അറിയിക്കും'' എന്നാണ് ശ്യാം എക്സില്‍ കുറിച്ചത്. "ഞാൻ വരാണസിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കും, കാരണം ആര് നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് ഇപ്പോൾ ആർക്കും ഉറപ്പില്ല." നേരത്തെ ഒരു ട്വീറ്റില്‍ ശ്യാം പറഞ്ഞിരുന്നു.

''2014ൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായിരുന്നു. പ്രധാനമന്ത്രിയെ പിന്തുണക്കുന്ന നിരവധി വീഡിയോകൾ ഞാൻ ഷെയർ ചെയ്തു.രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്.അതുകണ്ടാല്‍ അടുത്ത 70 വര്‍ഷത്തേക്ക് ഞാന്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് ഒരാള്‍ക്ക് പറയാം. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി... ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും'' ശ്യാം രംഗീല മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts