< Back
India
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം; കേന്ദ്രത്തിന്‍റെ മാർഗ നിർദേശങ്ങൾ അംഗീകരിച്ച് സുപ്രീം കോടതി
India

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം; കേന്ദ്രത്തിന്‍റെ മാർഗ നിർദേശങ്ങൾ അംഗീകരിച്ച് സുപ്രീം കോടതി

Web Desk
|
4 Oct 2021 1:12 PM IST

അപേക്ഷ നൽകി ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന്‍റെ മാർഗ നിർദേശങ്ങൾ അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവ് . അപേക്ഷ നൽകി ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം. കോവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങൾ വില്ലേജ്, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

കോവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വിദഗ്ധ സമിതി രണ്ടാഴ്ചക്കകം രൂപീകരിക്കാനും സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകി. സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50,000 രൂപ ധനസഹായം നൽകണമെന്നാണ് കേന്ദ്രത്തിന്‍റെ മാർഗ നിർദേശം.

Similar Posts