< Back
India
വിദ്വേഷ പ്രസംഗം: ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി
India

വിദ്വേഷ പ്രസംഗം: ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി

Web Desk
|
20 Jan 2025 6:38 PM IST

സിറ്റിസൺസ്​ ഫോർ ജസ്​റ്റിസ്​ ആൻഡ്​ പീസാണ്​ പരാതി നൽകിയത്​

ന്യൂഡൽഹി: വിദ്വേഷ ​പ്രസംഗത്തിൽ ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ സിറ്റിസൺസ്​ ഫോർ ജസ്​റ്റിസ്​ ആൻഡ്​ പീസ്​ (സിജെപി) പരാതി നൽകി. ഡൽഹി ചീഫ്​ ഇലക്​ടറൽ ഓഫീസർ ആർ. ആലീസ്​ വാസിനാണ്​ പരാതി നൽകിയത്​.

ജനുവരി അഞ്ചിന്​ ഹിന്ദുത്വ സംഘടനയായ ​‘രോഹിണി’ ഡൽഹിയിൽ നടത്തിയ പരിപാടിക്കിടെയാണ്​ നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന്​ പരാതിൽ പറയുന്നു. ഇസ്ലാമിനെയും മുസ്​ലിംകളെയും ലക്ഷ്യമിട്ട് ഖാൻ അപകീർത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തുകയായിരുന്നു​. അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തി​െൻറയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകർക്കുകയും സാമുദായിക സൗഹാർദത്തെ ബാധിക്കുകയും 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവർ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

‘അവരോട് (മുസ്‌ലിംകളോട്) വിദ്യാഭ്യാസം നേടാൻ പറയൂ, അവർ ചെയ്യില്ല! അവരോട് മനുഷ്യനാകാൻ പറയൂ, അവർ ചെയ്യില്ല! പഠിക്കാൻ പറയൂ, അവർ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാൻ പറയൂ, അവർ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാൻ പറഞ്ഞാൽ ഉടൻ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാൻ പറയൂ, അവർ അത് ഉടനെ ചെയ്യും. ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാൻ അവരോട് പറയുക! അവർ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാൻ പറയൂ, അവർ അത് ഉടനെ ചെയ്യും’ -എന്നായിരുന്നു നാസിയ പ്രസംഗിച്ചത്​. മുമ്പും മുസ്​ലിംകൾക്കെതിരെ വിദ്വേഷ ​പ്രസംഗം നടത്തിയതിന്​ നാസിയക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്​.

Similar Posts