< Back
India

India
തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
|9 Jan 2022 12:14 PM IST
ആശുപത്രി ആവശ്യങ്ങള്ക്ക് പോലും രേഖകള്‍ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു
തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
അവശ്യ സര്‍വീസുകള്‍ മാത്രമേ കടത്തി വിടുന്നുള്ളു.ആശുപത്രി ആവശ്യങ്ങള്ക്ക് പോലും രേഖകള്‍ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. ചരക്ക് വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. ദേശീയ പാത അടച്ചു . സമാന്തര പാതയിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടുന്നില്ല.കെ എസ് ആര്‍ ടിസിയും കളിയിക്കാവിളയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. ജനങ്ങളുടെ സുഗഗമമായ യാത്രയെ ലോക്ഡൗണ്‍ ബാധിച്ചു. നാളെ പുലര്‍ച്ചെ വരെയാണ് ലോക്ക്ഡൗണ്‍.