< Back
India
രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂ; സോണിയ ഗാന്ധിയോട്‌ കർഷക വനിത, മറുപടി ഇങ്ങനെ
India

'രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂ'; സോണിയ ഗാന്ധിയോട്‌ കർഷക വനിത, മറുപടി ഇങ്ങനെ

Web Desk
|
29 July 2023 4:00 PM IST

സംഭവത്തിന്റെ വീഡിയോ രാഹുൽ ഗാന്ധിയാണ് പങ്കുവെച്ചത്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂ എന്ന് സോണിയാഗാന്ധിയോട് ഹരിയാനയിലെ ഗ്രാമീണ സ്ത്രീകൾ. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായി ഹരിയാനയിലെ സോനിപതിൽ നിന്ന് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളാണ് സോണിയയോട് ഇക്കാര്യം പറഞ്ഞത്. നിങ്ങൾ അവന് ഒരു വധുവിനെ അന്വേഷിക്കൂ എന്നാണ് സോണിയ മറുപടി നൽകിയത്.

തനിക്കും അമ്മയ്ക്കും പ്രിയങ്കക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ക്യാപ്ഷനോടെയാണ് രാഹുൽ വനിതകളുടെ സന്ദർശന വീഡിയോ പങ്കുവെച്ചത്. ഇന്ത്യാഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന ലസ്സി വനിതകൾ സോണിയ ഗാന്ധിക്ക് നല്കി.

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ചിലയാളുകളുടെ മാത്രം പ്രധാന മന്ത്രിയാണ് മോദി.അധികാരം മാത്രമാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ലക്ഷ്യമെന്നും അതിനായി മണിപ്പൂരും വേണ്ടി വന്നാൽ രാജ്യം തന്നെയും അവർ കത്തിക്കുമെന്നും രാഹുൽ പറഞ്ഞു. തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ളത് പ്രത്യയശാസ്ത്ര പോരാട്ടമാണെന്നും രാഹുൽ കൂട്ടിചേർത്തു.

Similar Posts