< Back
India
മോദിയെ പ്രശംസിച്ച തരൂരിന്റെ പ്രസ്‌താവന തള്ളി കോൺഗ്രസ് കേന്ദ്ര നേതൃത്വം
India

മോദിയെ പ്രശംസിച്ച തരൂരിന്റെ പ്രസ്‌താവന തള്ളി കോൺഗ്രസ് കേന്ദ്ര നേതൃത്വം

Web Desk
|
17 Feb 2025 11:08 AM IST

മോദിയുടെ അമേരിക്കൻ യാത്ര ദുരന്തമെന്നാണ് കോൺഗ്രസ് നിലപാടെന്ന് കോൺഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേത് മീഡിയ വണ്ണിനോട് പറഞ്ഞു

ന്യൂഡൽഹി: മോദി-ട്രംപ് കൂടിക്കാഴ്ചയിലെ തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ് കേന്ദ്ര നേതൃത്വം. മോദിയുടെ അമേരിക്കൻ യാത്ര ദുരന്തം എന്നാണ് കോൺഗ്രസ് നിലപാടെന്ന് കോൺഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേത് മീഡിയ വണ്ണിനോട് പറഞ്ഞു.

കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാണ്. അമേരിക്കയിൽ അദാനിയെ പ്രതിരോധിക്കാനാണ് മോദി ശ്രമിച്ചത്. ഇന്ത്യക്കാരെ വിലങ്ങുകൾ അണിയിച്ച് അമേരിക്ക നാടുകടത്തിയതിനെക്കുറിച്ച് നരേന്ദ്രമോദി ഒരക്ഷരം പോലും മിണ്ടിയില്ല. തീരുവയുടെ കാര്യത്തിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണ് ട്രംപ് ചെയ്തത്. ട്രംപ് ഇന്ത്യയെ അധിക്ഷേപിച്ചിട്ടും മോദി ഒരു വാക്ക് പോലും മിണ്ടിയില്ല. സത്യമെന്തെന്ന് പറഞ്ഞാൽ അമേരിക്കയിൽ നിന്നുള്ള കാലഹരണപ്പെട്ട സാങ്കേതികവിദ്യ വാങ്ങിക്കാൻ ഇന്ത്യ നിർബന്ധിതരാകുകയാണ്. ആരുടെയും വ്യക്തിപരമായ പ്രസ്താവനയിൽ പ്രതികരിക്കാനില്ല എന്ന തലക്കെട്ടിലാണ് സുപ്രിയ ശ്രീനേതിന്റെ വിമർശനം.

Similar Posts