< Back
India

India
കോൺഗ്രസ് ഡിസ്‌നി വേൾഡ്, രാഹുൽ രാജകുമാരനും; പരിഹസിച്ച് തരുൺ ചുഗ്
|11 Sept 2022 12:48 PM IST
കേരളത്തിൽ ഇളകിക്കൊണ്ടിരിക്കുന്ന സർക്കാരിനെ താഴെ ഇറക്കുകയും ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തരുൺ.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. കോൺഗ്രസ് ഡിസ്നി വേൾഡും രാഹുൽ ഗാന്ധി അതിലെ രാജകുമാരാണെന്നും തരുൺ ചുഗ് പറഞ്ഞു.
ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത തലച്ചോറുമായാണ് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര. കാലാവധി കഴിഞ്ഞ ഇൻജെക്ഷൻ ആണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഇല്ല. കേരളത്തിൽ ഇളകിക്കൊണ്ടിരിക്കുന്ന സർക്കാരിനെ താഴെ ഇറക്കുകയും ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തരുൺ കൂട്ടിച്ചേർത്തു.