< Back
India
പാർട്ടി പതാക പൊട്ടിവീണു; കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെ രോഷാകുലയായി സോണിയ ഗാന്ധി
India

പാർട്ടി പതാക പൊട്ടിവീണു; കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെ രോഷാകുലയായി സോണിയ ഗാന്ധി

Web Desk
|
28 Dec 2021 10:59 AM IST

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തുന്നതിനിടെ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രിസിന്‍റെ സ്ഥാപക ദിനാഘോഷത്തിനിടെ പതാക പൊട്ടിവീണതില്‍ രോഷാകുലയായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്.

ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തുന്നതിനിടെ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി വേദി വിട്ട് പോവുകയും ചെയ്തു. പിന്നാലെ സേവാദള്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ട് പതാക ക്രമീകരിക്കുകയും സോണിയ ഗാന്ധിയെ രണ്ടാമതും വേദിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ ക്രമീകരണ ചുമതലയുള്ള നേതാക്കൾക്കെതിരെ നടപടിയുണ്ടാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പതാകാവന്ദനത്തിനായി എ.ഐ.സി.സി ആസ്ഥാനത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Similar Posts