< Back
India

India
നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
|19 Jun 2024 3:45 PM IST
സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാൻ നിർദേശം
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാൻ എഐസിസി നിർദേശം നൽകി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോൺഗ്രസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വങ്ങൾക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കൾക്കും പ്രതിപക്ഷ നേതാക്കൾക്കുമുൾപ്പെടെയുള്ളവർക്കാണ് കത്ത് നൽകിയത്.