< Back
India
Sukhpal Singh Khaira

സുഖ്‍പാല്‍ സിങ് ഖൈറ

India

മയക്കുമരുന്ന് കേസിൽ പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

Web Desk
|
28 Sept 2023 8:27 AM IST

ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്

കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത പഴയ കേസുമായി ബന്ധപ്പെട്ട് ഖൈറയുടെ വസതിയിൽ ജലാലാബാദ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ രാവിലെ തന്നെ റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. രോഷാകുലനായ ഖൈറ പൊലീസ് നടപടിയെ ചോദ്യം ചെയ്യുകയും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരോട് ഖൈറ തർക്കിക്കുകയും അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുകയും ചെയ്തു.രാവിലെ തന്‍റെ കിടപ്പുമുറിയിൽ കയറിയതിന് ഖൈറ പൊലീസിനെതിരെ പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്. നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയും നയങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന നേതാവാണ് ഖൈറ.

Similar Posts