< Back
India

India
പാർട്ടിയിൽ അച്ചടക്കം വേണമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
|26 Oct 2021 12:49 PM IST
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് പി സി സി അധ്യക്ഷൻമാർ യോഗത്തില്‍ ആവശ്യപ്പെട്ടു
പാർട്ടിയിൽ അച്ചടക്കം വേണമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. എല്ലാവരും വ്യക്തി താല്‍പര്യങ്ങൾ മാറ്റി വെച്ച് പാർട്ടിയെ ശക്തിപ്പെടുത്തണം. പാർട്ടി മുന്നേറണമെങ്കിൽ ഐക്യം ഉണ്ടാവണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യ ചർച്ചകൾ തുടങ്ങാൻ സംസ്ഥാനങ്ങൾക്ക് എ ഐ സി സി നിർദ്ദേശം നല്‍കി. ഉത്തർപ്രദേശ്, മണിപൂർ, ഗോവ സംസ്ഥാനങ്ങളിൽ ചർച്ചകൾ ഉടൻ തുടങ്ങാനും നിർദ്ദേശമുണ്ട്. പഞ്ചാബിലും ഉത്തരാഖണ്ഡിലും സഖ്യമുണ്ടായേക്കില്ല.
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് പി സി സി അദ്ധ്യക്ഷൻമാർ യോഗത്തില്‍ ആവശ്യപ്പെട്ടു. എ ഐ സി സി ആസ്ഥാനത്ത് യോഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.