India
ജയ് ഭാരത് സത്യഗ്രഹം: രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
India

ജയ് ഭാരത് സത്യഗ്രഹം: രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

Web Desk
|
28 March 2023 5:50 PM IST

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയും മോദി - അദാനി കൂട്ടുകെട്ടും തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

ഡല്‍ഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ സമരം കടുപ്പിക്കാൻ കോൺഗ്രസ്. ദേശീയ തലത്തിൽ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ പൊതുയോഗങ്ങൾ നടത്തുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗം, യുവജന വിഭാഗം, വനിതാ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയും മോദി - അദാനി കൂട്ടുകെട്ടും തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

നാല് തലങ്ങളിലായാണ് സത്യഗ്രഹം സംഘടിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് തലത്തിലാണ് സത്യഗ്രഹം. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 8 വരെയാണ് സത്യഗ്രഹം. മാര്‍ച്ച് 31ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങള്‍ നടത്തും. ഏപ്രില്‍ 3 മുതല്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകളിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തയക്കും. ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് ജില്ലാ തലത്തിലെ സത്യഗ്രഹം. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് സംസ്ഥാന തലത്തിലെ സത്യഗ്രഹം.

Related Tags :
Similar Posts