< Back
India
മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിപ്പോര്‍ട്ട്; ഞെട്ടിയെന്ന് കോൺഗ്രസ്
India

മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിപ്പോര്‍ട്ട്; ഞെട്ടിയെന്ന് കോൺഗ്രസ്

Web Desk
|
11 Aug 2024 12:46 AM IST

മാധബി ബുച്ചുമായി അദാനി നടത്തിയ കൂടിക്കാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായി കോൺഗ്രസ്

ന്യൂഡൽഹി: സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്ന് കോൺ​ഗ്രസ്. സെബി ചെയർപേഴ്സൺ ആയ ശേഷം മാധബി ബുച്ചുമായി അദാനി നടത്തിയ കൂടിക്കാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായി കോൺഗ്രസ് ആരോപിച്ചു.

മാധബി ബുച്ചിനും ഭർത്താവ് ധവൽ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. അദാനിക്കെതിരായ അന്വേഷണത്തിൽ മന്ദഗതി നേരിടുന്നതിന് കാരണം ഈ ബന്ധമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയെ കുറിച്ചുള്ള വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബര്‍ഗിന്‍റെ പുതിയ വെളിപ്പെടുത്തല്‍.

Similar Posts