< Back
India
അഗ്‌നിപഥ് അനുകൂല പരാമർശം: മനീഷ് തിവാരിയെ തള്ളി കോൺഗ്രസ്
India

അഗ്‌നിപഥ് അനുകൂല പരാമർശം: മനീഷ് തിവാരിയെ തള്ളി കോൺഗ്രസ്

Web Desk
|
29 Jun 2022 10:03 AM IST

'കോൺഗ്രസ് നിലപാട് അഗ്നിപഥ് പദ്ധതിക്കെതിരെയാണ്'

ഡൽഹി: അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ നിലപാട് തള്ളി കോൺഗ്രസ്. തിവാരിയുടെ അഗ്നിപഥ് അനുകൂല പരാമർശം വ്യക്തിപരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് നിലപാട് അഗ്നിപഥ് പദ്ധതിക്കെതിരെയാണ്. പദ്ധതി യുവാക്കൾക്ക് ദോഷം ചെയ്യുന്നതു തന്നെയാണെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്മെന്റ് പദ്ധതി പിൻവലിക്കേണ്ടിവരുമെനന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. കഴിഞ്ഞ എട്ട് വർഷമായി ബി.ജെ.പി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അപമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Similar Posts