< Back
India
ഭരണം പിടിക്കാൻ ബിജെപിയുമായി രഹസ്യമായി സഖ്യം ചേര്‍ന്നു; മഹാരാഷ്ട്രയില്‍ 12 പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
India

'ഭരണം പിടിക്കാൻ ബിജെപിയുമായി രഹസ്യമായി സഖ്യം ചേര്‍ന്നു'; മഹാരാഷ്ട്രയില്‍ 12 പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

അൻഫസ് കൊണ്ടോട്ടി
|
7 Jan 2026 5:33 PM IST

അംബർനാഥ് മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുകയും 12 സീറ്റുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു

മുംബൈ: മുന്നണിയില്‍ ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ ബിജെപിയുമായി സഖ്യം ചേര്‍ന്ന പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് കോണ്‍ഗ്രസിന്റെ നടപടി. സംസ്ഥാന നേതൃത്വവുമായി സംസാരിക്കാന്‍ പോലും തയ്യാറാകാതെ കൂറുമാറിയ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗണേഷ് പട്ടേൽ അംബർനാഥ് ബ്ലോക്ക് അധ്യക്ഷന്‍ പ്രദീപ് പട്ടേലിന് കത്തയച്ചു.

'ഇതൊരു ശരിയായ നടപടിയല്ല. നേതൃത്വവുമായി സംസാരിക്കാതെയാണ് അവര്‍ ഇതിന് മുതിര്‍ന്നത്. സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുന്നു'. അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

അമ്പെര്‍നാഥ് മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുകയും 12 സീറ്റുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെക്കുറിച്ച് നേതാക്കളറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്റെ നേരിട്ട ഇടപെടലിലൂടെയാണ് നടപടി സ്വീകരിച്ചതെന്നും കത്തിലുണ്ട്.

60 അംഗങ്ങളുള്ള അംബർനാഥ് മുനിസിപ്പാലിറ്റിയില്‍ 27 സീറ്റുകളില്‍ ശിവസേനയും ബിജെപി 14 സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസിന് 12 സീറ്റുകളില്‍ മാത്രമാണ് നേരിടാനായത്.

Similar Posts