< Back
India
പ്രിയങ്ക ഗാന്ധിക്ക് ലക്‌നൗവില്‍ ഉജ്ജ്വല സ്വീകരണം
India

പ്രിയങ്ക ഗാന്ധിക്ക് ലക്‌നൗവില്‍ ഉജ്ജ്വല സ്വീകരണം

Web Desk
|
16 July 2021 4:42 PM IST

ലഖ്‌നൗ എയര്‍പോര്‍ട്ട് മുതല്‍ പി.സി.സി ഓഫീസ് വരെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രിയങ്കയെ അനുഗമിച്ചത്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ലക്‌നൗവിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിനാളുകളാണ് പ്രിയങ്കയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് പ്രിയങ്കയുടെ സന്ദര്‍ശനം. കര്‍ഷകരുടെയും ദളിത് വിഭാഗത്തിന്റെയും പ്രതിനിധികളുമായി പ്രിയങ്ക ചര്‍ച്ച നടത്തും.

ലഖ്‌നൗ എയര്‍പോര്‍ട്ട് മുതല്‍ പി.സി.സി ഓഫീസ് വരെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രിയങ്കയെ അനുഗമിച്ചത്. ഛാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെ പോട്ടര്‍മാരുമായാണ് പ്രിയങ്ക ആദ്യം കൂടിക്കാഴ്ച നടത്തിയത്.

നാളെ കോണ്‍ഗ്രസിന്റെ വിവിധ ജില്ലാ പ്രസിഡന്റുമാരുമായും മറ്റു ഭാരവാഹികളുമായും ചര്‍ച്ച നടത്തും. വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി കര്‍ഷക പ്രതിസന്ധി, യുവാക്കളുടെ തൊഴിലില്ലായ്മ, ക്രമസമാധാനം, അഴിമതി തുടങ്ങിയ പ്രശ്‌നങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ ഒരു നയം രൂപപ്പെടുത്താനാണ് പ്രിയങ്കയുടെ നീക്കം.

Similar Posts