< Back
India
Congress will come to power karnataka DK Shivakumar

DK Shivakumar

India

കർണാടകയിൽ 140-ൽ കൂടുതൽ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തും: ഡി.കെ ശിവകുമാർ

Web Desk
|
9 April 2023 5:07 PM IST

സ്ഥാനാർഥി നിർണയം 75 ശതമാനവും പൂർത്തിയായി. കോൺഗ്രസ് വിജയം നൂറല്ല 200 ശതമാനം ഉറപ്പാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 140-ൽ കൂടുതൽ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ. ബി.ജെ.പി കർണാടകയെ അഴിമതിയുടെ തലസ്ഥാനമാക്കി മാറ്റി. ഭയം മൂലമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടക്കിടെ കർണാടക സന്ദർശിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 തവണയാണ് ഇരുവരും കർണാടകയിൽ വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ. കാർഷികരംഗത്തും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കോവിഡ് പ്രതിരോധത്തിലും സർക്കാർ സമ്പൂർണ പരാജയമായിരുന്നു. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടകയിലെ മലയാളി വോട്ടർമാർ വിദ്യാസമ്പന്നരാണ്. അവരുടെ പൂർണ പിന്തുണ കോൺഗ്രസിന് വേണമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

Similar Posts