< Back
India
ഹിമാചൽപ്രദേശിൽ കോൺഗ്രസ് മികച്ച വിജയം നേടും: സച്ചിൻ പൈലറ്റ്
India

ഹിമാചൽപ്രദേശിൽ കോൺഗ്രസ് മികച്ച വിജയം നേടും: സച്ചിൻ പൈലറ്റ്

Web Desk
|
8 Nov 2022 9:18 AM IST

ജനങ്ങളിൽനിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും സച്ചിൻ പൈലറ്റ് മീഡിയവണിനോട് പറഞ്ഞു.

ഷിംല: ഹിമാചൽപ്രദേശിൽ കോൺഗ്രസ് മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ജനങ്ങളിൽനിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും സച്ചിൻ പൈലറ്റ് മീഡിയവണിനോട് പറഞ്ഞു.

ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രാചരണം മുറുകിയതോടെ ദേശീയ നേതാക്കളെല്ലാം സംസ്ഥാനത്തെത്തുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്തെന്നും. രണ്ട് ദിവസം അദ്ദേഹം സംസ്ഥാനത്ത് പ്രചാരണത്തിനുണ്ടാവും. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയവർ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാണ്.

Similar Posts