< Back
India

India
ഖാർഗെയുടെ വസതിക്ക് മുന്നിൽ ആഘോഷത്തിമിർപ്പിൽ കോൺഗ്രസ് പ്രവർത്തകർ
|19 Oct 2022 2:47 PM IST
7897 വോട്ടുകൾ നേടിയാണ് ഖാർഗെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയത്.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിൽ വൻ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. ബാന്റ് വാദ്യങ്ങളും മധുരപലഹാര വിതരണവുമായാണ് പ്രവർത്തകർ വിജയം ആഘോഷിക്കുന്നത്. 7897 വോട്ടുകൾ നേടിയാണ് ഖാർഗെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയത്.
ശശി തരൂർ, സച്ചിൻ പൈലറ്റ്, ഷമ മുഹമ്മദ് തുടങ്ങിയവർ ഖാർഗെയുടെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു. അൽപസമയത്തിനകം എഐസിസി ഓഫീസിലെത്തുന്ന അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
24 വർഷത്തിനുശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റാവുന്നത്. കർണാടകയിൽനിന്നുള്ള മുതിർന്ന നേതാവായ ഖാർഗെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്.