< Back
India
ഇന്ത്യയുടെ മൗനം ലജ്ജാകരം; ഗസ്സയിലെ വംശഹത്യയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് പ്രവർത്തകസമിതി യോഗം
India

'ഇന്ത്യയുടെ മൗനം ലജ്ജാകരം'; ഗസ്സയിലെ വംശഹത്യയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് പ്രവർത്തകസമിതി യോഗം

Web Desk
|
24 Sept 2025 4:27 PM IST

വോട്ടർ പട്ടികയിലെ തീവ്രപരിശോധന അധികാരത്തിൽ തുടരാനുള്ള ബിജെപിയുടെ വൃത്തികെട്ട തന്ത്രമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: ഗസ്സയിലെ വംശഹത്യയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് പ്രവർത്തകസമിതി യോഗം. വിഷയത്തിലെ ഇന്ത്യയുടെ മൗനം ലജ്ജാകരമെന്നും വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവർത്തക സമിതി കുറ്റപ്പെടുത്തി.

വോട്ടർ പട്ടികയിലെ തീവ്രപരിശോധന അധികാരത്തിൽ തുടരാനുള്ള ബിജെപിയുടെ വൃത്തികെട്ട തന്ത്രമാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി പോരാടാനും പ്രവർത്തകസമിതി ആഹ്വാനം ചെയ്തു.

രണ്ട് പ്രമേയങ്ങളും കോൺഗ്രസ് പ്രവർത്തകസമിതി പാസാക്കി. വോട്ട് കൊള്ളയുടെ കൂടുതൽ ബോംബുകൾ പുറത്തുവരുമെന്ന് ജയറാം രമേശ് പറഞ്ഞു. ഹൈഡ്രജൻ ബോംബ് കൊണ്ട് അവസാനിക്കില്ലെന്നും രാഹുൽ ഗാന്ധി പ്ലൂട്ടോണിയം ബോബ് പൊട്ടിക്കുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

Similar Posts