< Back
India

India
വോട്ടിനായി ബിജെപി സ്ഥാനാർഥി നൽകിയ കുക്കർ പൊട്ടിത്തെറിച്ചു, പെരുമാറ്റചട്ടലംഘനത്തിന് കേസ്
|25 April 2023 1:36 PM IST
മഹാശിവരാത്രി, ഉഗാദി ആശംസകൾ നേർന്നുള്ള കവറിലാണ് കുക്കറുകൾ സമ്മാനിച്ചിരുന്നത്
ഹാസൻ: കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനായി ബിജെപി സ്ഥാനാർഥി നൽകിയ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു. ഹാസൻ ബേലൂരിലെ ബിജെപി സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡൻറുമായ എച്ച്.കെ സുരേഷ് നൽകിയ കുക്കറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടർന്ന് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുത്തു.
ബേലൂർ താലൂക്കിലെ സന്യാസിഹള്ളിയിലാണ് സംഭവം നടന്നത്. ശേഷമ്മയെന്നവരുടെ വീട്ടിൽ അരി വേവിക്കുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തഹസിൽദാർ മമത സ്ഥലത്തെത്തി 40 കുക്കറുകൾ പിടിച്ചെടുത്തു. മഹാശിവരാത്രി, ഉഗാദി ആശംസകൾ നേർന്നുള്ള കവറിലാണ് കുക്കറുകൾ സമ്മാനിച്ചിരുന്നത്.