< Back
India

India
കൂനൂർ ഹെലികോപ്റ്റർ അപകടം: പ്രതിരോധ മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും
|8 Dec 2021 2:54 PM IST
തമിഴ്‌നാട്ടിലെ കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഉള്ളവർ സഞ്ചരിച്ച ഹെലോകോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തും. പതിനാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിപിൻ റാവത്തിന്റെയോ ഭാര്യയുടെയോ ആരോഗ്യനില സംബന്ധിച്ച ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും ലഭ്യമല്ല. ഇത് സംബന്ധിച്ച വിശദീകരണം പ്രതിരോധ മന്ത്രി പാർലിമെന്റിൽ അറിയിക്കുമെന്നാണ് സൂചന.
Summary : Coonoor helicopter crash: Defense Minister to make statement in Parliament