< Back
India
അഴിമതിക്കേസ്; എഎപി എംഎൽഎ രാമൻ അറോറ അറസ്റ്റിൽ
India

അഴിമതിക്കേസ്; എഎപി എംഎൽഎ രാമൻ അറോറ അറസ്റ്റിൽ

Web Desk
|
23 May 2025 5:24 PM IST

അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണവും റെയ്ഡുമുൾപ്പടെ നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

ന്യൂഡൽഹി: പഞ്ചാബ് ജലന്ധറിലെ എഎപി എംഎൽഎ രാമൻ അറോറയെ വിജിലൻസ് അറസ്റ്റ് ചെയ്തു. അഴിമതിക്കേസിലാണ് വിജിലൻസിന്റെ അറസ്റ്റ്.

ജലന്ധർ മുനിസിപൽ കോർപറേഷൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരപരാധികളായവർക്ക് വ്യാജ നോട്ടീസ് അയച്ചുവെന്നും പിന്നീട് നോട്ടീസുകൾ റദ്ദാക്കാൻ കൈക്കൂലി വാങ്ങി എന്നുമുള്ള ആരോപണത്തിലാണ് കേസ്. ആരോപണത്തിൽ വിജിലൻസ് അന്വേഷണവും റെയ്ഡുമുൾപ്പടെ നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

watch video:

Similar Posts