< Back
India

India
അർബുദ മരുന്നുകളുടെ വില കുറയും; രാജ്യത്തെ ജിഎസ്ടി നിരക്കിൽ മാറ്റം
|11 July 2023 10:19 PM IST
രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബിൽ സംവിധാനം
ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി നിരക്കിൽ മാറ്റം. അർബുദമുൾപ്പടെ അപൂർവ മരുന്നുകളുടെ നികുതി ഒഴിവാക്കാൻ ഇന്ന് ഡൽഹിയിൽ നടന്ന ജിഎസ്ടി കൗൺസിലിൽ തീരുമാനമായി. ഇതോടെ വിപണയിൽ ഈ മരുന്നുകളുടെ വില കുറയും.
മറ്റു തീരുമാനങ്ങൾ:
- തിയേറ്ററിനകത്തെ ഭക്ഷണശാലകളുടെ ജിഎസ്ടി പതിനെട്ട് ശതമാനം എന്നത് അഞ്ചാക്കി കുറക്കും.
- ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും.
- രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബിൽ സംവിധാനം.
- എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണൽ