< Back
India

India
അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുറയും; പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം
|13 Sept 2022 1:52 PM IST
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് പ്രസിദ്ധീകരിച്ചത്
ന്യൂഡൽഹി: അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അർബുദ ചികിത്സക്കായുളള മരുന്നുകളുടെ വില കുറയും. അർബുദത്തിനെതിരായ നാല് മരുന്നുകൾ പട്ടികയിലുണ്ട്.
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ പട്ടികയിൽ 384 മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻപ് പട്ടികയിൽ ഉണ്ടായിരുന്ന 43 ഇനം മരുന്നുകൾ ഒഴിവാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ കോവിഡ് മരുന്നുകൾ പട്ടികയിൽ ഇല്ല.