< Back
India

India
75ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം: സൈനിക ശക്തി വിളിച്ചോതി ഡൽഹിയിൽ പരേഡ്
|26 Jan 2024 11:16 AM IST
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി
ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ദിനാഘോഷ നിറവിൽ രാജ്യം. പെൺകരുത്ത് വിളിച്ചോതുന്നതായിരുന്നു ഡൽഹി കർത്തവ്യപഥിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം.
രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിവാദ്യം ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉൾപ്പടെയുള്ള അതിഥികൾക്ക് ദൃശ്യ വിരുന്നൊരുക്കി പരേഡുകളും നിശ്ചല ദൃശ്യ പ്രദർശനവും നടന്നു.
ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സ്വയം പര്യാപ്തത എന്നീ സന്ദേശങ്ങളിൽ ഊന്നിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യാനന്തരം രാജ്യസുരക്ഷയ്ക്ക് ജീവൻ നൽകിയ പോരാളികൾക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ എത്തി പ്രധാനമന്ത്രി പുഷ്പ ചക്രം അർപ്പിച്ചു.
Watch Videos